SEARCH


Kallurutti Theyyam - കല്ലുരുട്ടി തെയ്യം

Kallurutti Theyyam - കല്ലുരുട്ടി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kallurutti Theyyam - കല്ലുരുട്ടി തെയ്യം
Thulu Theyyam - തുളു തെയ്യം

കൽക്കുഡയും കല്ലുരുട്ടിയും സഹോദരനും സഹോദരിയുമാണ് . കൽക്കുഡ മഹാശില്പിയായിരുന്നു . അന്നത്തെ ഭൈരവരാജാവ്, കൽക്കുഡയോട് ഗംഭീരമായൊരു ഗോമതേശ്വരപ്രതിമ ഉണ്ടാക്കാൻ കല്പിച്ചു. മനോഹരമായ ആ പ്രതിമ പൂർത്തിയായപ്പോൾ ഇനിയൊരാൾക്കു വേണ്ടിയും കൽക്കുഡ ഇത്തരം പ്രതിമയുണ്ടാക്കരുതെന്ന സ്വാർഥ ചിന്തയാൽ ഭൈരവരാജൻ ആ മഹാശില്പിയുടെ കൈ വെട്ടിക്കളഞ്ഞു . സഹോദൻ്റെ ഈ അവസ്ഥകണ്ട് ദുഃഖവും കോപവും നിറഞ്ഞ കല്ലുരുട്ടി. ഇത്രയൊക്കെ ചെയ്തിട്ടും രാജാവ് ഇതാണല്ലോ പ്രതിഫലം തന്നത് . നമുക്ക് പ്രതികാരം ചെയ്യണം എന്നു പറഞ്ഞു . അങ്ങനെ അവർ രണ്ടു പേരും ആത്മഹത്യ ചെയ്തു . അതിനു ശേഷം മായാരൂപത്തിൽ വന്ന് രാജ്യത്ത് പലപല ബുദ്ധി മുട്ടുകളുമുണ്ടാക്കി . അതിനുള്ള പരിഹാരമായിട്ടാണ് ഭൈരവരാജാവ് ഈ രണ്ട് ഭൂതക്കോലങ്ങൾ കെട്ടി യാടിക്കാൻ തുടങ്ങിയത്.

മുകയിരന്മാർ, പറവന്മാർ, പറയർ, നെല്ലിഗെ , പാമ്പാടന്മാർ തുടങ്ങിയ കർണാടകത്തിലെ കീഴാളജാതികളിൽപ്പെട്ടവരാണ് ഈ തെയ്യങ്ങൾ കെട്ടിയാടുന്നത്.

ബോവിക്കാനം: കാനത്തൂര്‍ വടക്കേകര പഞ്ചുരുളി വിഷ്ണുമൂര്‍ത്തി ദൈവസ്ഥാനം

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848